Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tel Aviv

സു​ര​ക്ഷാ ആ​ശ​ങ്ക; ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും ഫ്ലൈ​ദു​ബാ​യ് നി​ർ​ത്തി​വ​ച്ചു

ദു​ബാ​യി: സു​ര​ക്ഷാ ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള മു​ഴു​വ​ൻ വി​മാ​ന സ​ർ​വീ​സു​ക​ളും ഫ്ലൈ​ദു​ബാ​യ് നി​ർ​ത്തി​വ​ച്ചു. സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​തെ​ന്നും വി​മാ​ന​ക​മ്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് 180 യാ​ത്ര​ക്കാ​രു​മാ​യി പോ​യ വി​മാ​ന​ത്തി​ന്‍റെ കോ​ക്‌​പി​റ്റി​ൽ​വ​ച്ച് പൈ​ല​റ്റി​ന് നേ​രെ സ​ഹ​പൈ​ല​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന് കു​ത്തേ​റ്റി​രു​ന്നു. ഒ​മാ​ൻ സ്വ​ദേ​ശി​യാ​യ സ​ഹ​പൈ​ല​റ്റ് സ്മി​ത് മ​ച്ചാ​റി​നെ കു​ത്തി വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​രി​ക്കേ​റ്റി​ട്ടും സ്മി​ത് മ​ച്ചാ​ർ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു. തു​ട​ർ​ന്ന് കോ​ക്‌​പി​റ്റ് വാ​തി​ൽ തു​റ​ക്കാ​നു​ള്ള സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ച്ച് യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യം തേ​ടി. വാ​തി​ൽ തു​റ​ന്ന​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും കോ​ക്‌​പി​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ച് സ​ഹ​പൈ​ല​റ്റി​നെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഓ​ഫ് ഡ്യൂ​ട്ടി പൈ​ല​റ്റു​മാ​ർ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു.

വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ കാ​ട്ടി​യ ധൈ​ര്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും പ്ര​ശം​സി​ച്ചി​രു​ന്നു.

International

റാഫ അതിർത്തി ഉടൻ തുറക്കും

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യ്ക്കും ഈ​​​ജി​​​പ്തി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള റാ​​​ഫ അ​​​തി​​​ർ​​​ത്തി വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ​​​ത്തു ചി​​​കി​​​ത്സ നേ​​​ടാ​​​ൻ അ​​​വ​​​സര​​​മൊ​​​രു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ റാ​​​ഫ അ​​​തി​​​ർ​​​ത്തി ഇ​​​രു​​​വ​​​ശ​​​ത്തേ​​​ക്കും തു​​​റ​​​ന്നുകൊ​​​ടു​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. സ​​​മാ​​​ധാ​​​ന​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഒ​​​ക്‌​​​ടോ​​​ബ​​​ർ പ​​​ത്തി​​​ന് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ യാ​​​ഥാ​​ർ​​​ഥ്യ​​​മാ​​​യെ​​​ങ്കി​​​ലും റാ​​​ഫ അ​​​തി​​​ർ​​​ത്തി തു​​​റ​​​ക്കാ​​​ൻ ഇ​​​സ്രയേ​​​ൽ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല.

വി​​​ദേ​​​ശ​​​ത്തു ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​യ 16,500 രോ​​​ഗി​​​ക​​​ൾ ഗാ​​​സ​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണു യു​​​എ​​​ൻ ക​​​ണ​​​ക്ക്. നേ​​​ര​​​ത്തേ കു​​​റേ രോ​​​ഗി​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ൽ വ​​​ഴി വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​യി​​​രു​​​ന്നു.

Business

ആ​​ക്ര​​മ​​ണ​​ത്തി​​നി​​ടെ​​യും ഇസ്രയേൽ വി​​പ​​ണി​​യി​​ൽ ഉ​​യ​​ർ​​ച്ച

ടെ​​ൽ അ​​വീ​​വ്: ഇ​​റാ​​നു​​മാ​​യു​​ള്ള സം​​ഘ​​ർ​​ഷം മൂ​​ർ​​ച്ഛി​​ച്ചിരി​​ക്കേ ഇ​​സ്ര​​യേ​​ലി​​ന്‍റെ ടെ​​ൽ അ​​വീ​​വ് സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് (ടി​​എ​​എ​​സ്ഇ) സൂ​​ചി​​ക നാ​​ലു ശ​​ത​​മാ​​ന​​ത്തോ​​ളം ഉ​​യ​​ർ​​ന്നു. 52 ആ​​ഴ്ച​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഇ​​റാ​​ന്‍റെ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ടെ​​ൽ അ​​വീ​​വി​​ലെ പു​​തി​​യ സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ച് കെ​​ട്ടി​​ട​​ത്തി​​ന് നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
പ്രാ​​ദേ​​ശി​​ക സ​​മ​​യം രാ​​വി​​ലെ 10 മ​​ണി​​ക്ക് തു​​റ​​ന്ന വി​​പ​​ണി​​ക​​ൾ, സെ​​ഷ​​നി​​ലു​​ട​​നീ​​ളം സ്ഥി​​ര​​മാ​​യി ഉ​​യ​​ർ​​ന്നു. ബെ​​ഞ്ച്മാ​​ർ​​ക്ക് സൂ​​ചി​​ക വ്യാ​​പാ​​ര​​ത്തി​​നി​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ൽ 4.7 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നു. ജൂ​​ണ്‍ 12 ന് 4 ​​ശ​​ത​​മാ​​നം ഇ​​ടി​​വി​​നു​​ശേ​​ഷം സൂ​​ചി​​ക​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാ​​മ​​ത്തെ ഉ​​യ​​ർ​​ച്ച​​യാ​​ണി​​ത്. ടി​​എ125 സൂ​​ചി​​ക ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ 16 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നു, എ​​സ് & പി 500 ​​ന്‍റെ 2 ശ​​ത​​മാ​​നം നേ​​ട്ട​​ത്തെ മ​​റി​​ക​​ട​​ന്നു.
ടി​​എ​​എ​​സ്ഇ​​യു​​ടെ ഓ​​ൾ ഷെ​​യ​​ർ ഇ​​ൻ​​ഡ​​ക്സ് 0.5 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 52 ആ​​ഴ്ച​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 2574.89ലെ​​ത്തി. ടി​​എ-35, ടി​​എ-125 സൂ​​ചി​​ക​​ക​​ൾ 52 ആ​​ഴ്ച​​ത്തെ ഉ​​യ​​രത്തിൽ യ​​ഥാ​​ക്ര​​മം 2810.08, 2850.08ലെ​​ത്തി.
ഇ​​റാ​​ൻ-​​ഇ​​സ്ര​​യേ​​ൽ യു​​ദ്ധം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം ഇ​​സ്രേലി സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ മു​​ൻ​​നി​​ര സൂ​​ചി​​ക​​യാ​​യ ടി​​എ 125 ഉ​​യ​​ർ​​ച്ച​​യി​​ലാ​​ണ്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ 5 ശ​​ത​​മാ​​നം നേ​​ട്ട​​മു​​ണ്ടാ​​യി. മേ​​യ് മാ​​സ​​ത്തി​​ൽ 6.55 ശ​​ത​​മാ​​ന​​വും ഏ​​പ്രി​​ലി​​ൽ 4.53 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ജൂ​​ണി​​ൽ ഇ​​തു​​വ​​രെ ഏ​​ക​​ദേ​​ശം അ​​ഞ്ചു ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

Latest News

Corehub Up